|    Oct 20 Fri, 2017 9:50 pm
FLASH NEWS

പെണ്‍കുട്ടിയെ പീഡിപ്പിച്ച മാതാവിന്റെ കാമുകന്‍ പിടിയില്‍

Published : 14th July 2017 | Posted By: fsq

 

തൊടുപുഴ: 13കാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ കാമുകനായ 41കാരനാണ് പിടിയിലായത്. 2015ലാണ് കേസിനാസ്പദമായ സംഭവം. അടുത്തിടെ കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലൂടെ സംഭവം അധ്യാപകരറിയുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ കാളിയാര്‍ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്നലെ പുലര്‍ച്ചെ പ്രതിയെ പിടികൂടുകയായിരുന്നു. കഞ്ഞിക്കുഴി സിഐയ്ക്കായിരുന്നു അന്വേഷണ ചുമതല. എറണാകുളം സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബം ഏറെക്കാലമായി കാളിയാര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിച്ച് വരികയാണ്. പ്രതിയെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക