|    Nov 17 Sat, 2018 4:31 pm
FLASH NEWS

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: മലപ്പുറം സ്വദേശി പിടിയില്‍

Published : 15th June 2017 | Posted By: fsq

 

കൊഴിഞ്ഞാമ്പാറ: പ്രായപൂര്‍യാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം വള്ളുവമ്പ്രം സ്വദേശി സുനീര്‍ (34) ആണ് പിടിയിലായത്. കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ 16 കാരിയെ തമിഴ്‌നാട്ടിലെ പരിചയക്കാരന്റെ വീട്ടിലെത്തിച്ച്  പീഡിപ്പിച്ച സംഭവത്തിലാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെ അമ്മ കൊഴിഞ്ഞാമ്പാറ പോലിസില്‍ പരാതി നല്‍കിയിരുന്നു.  അടുത്ത ദിവസം സ്‌റ്റേഷനില്‍ ഹാജരായി സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നും ആരും പീഡിപ്പിച്ചില്ലെന്നും അറിയിച്ചതിനെത്തുടര്‍ന്ന് കേസെടുത്തിരുന്നില്ല. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി സുനീറുമൊത്ത് തമിഴ്‌നാട്ടിലെ കോവൈപുതൂരിലായിരുന്നുവെന്ന് അമ്മയോട് അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച കൊഴിഞ്ഞാമ്പാറയ്ക്ക് സമീപത്തുവച്ച് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss