പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ: വിശ്വഹിന്ദു പരിഷത്ത് നേതാവ് അറസ്റ്റില്‍
Published : 19th October 2016 | Posted By: Abbasali tf
മഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കിക്കൊടുത്ത വിശ്വഹിന്ദ് പരിഷത് നേതാവിനെ മലപ്പുറം പാണ്ടിക്കാട് പോലിസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പുളിക്കല്‍ ഒളവട്ടൂര്‍ എറിയാട് ചന്ദ്രന് എന്ന ചീറോളി ചന്ദ്രന്(45) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തത്. വിഎച്ച്പിയുടെ മലപ്പുറം ജില്ലാ കാര്യവാഹക് ആണ് ചന്ദ്രന്. 2015 മെയ് 10ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ മേലാറ്റൂര്‍ പോലിസില്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. 20 കാരനായ വൈശാഖ് എന്ന യുവാവിനൊപ്പം പെണ്‍കുട്ടി കോഴിക്കോട് വനിതാ പോലിസ് സ്റ്റേഷനില്‍ ഹാജരായി. പെണ്‍കുട്ടി യുവാവിനോടൊപ്പം പോവാന്‍ താല്പര്യം പ്രകടിപ്പിച്ചതോടെ ഇരുവര്‍ക്കും ചന്ദ്രനാണ് ഗുഡല്ലൂര്‍-ബത്തേരി റൂട്ടിലെ ശ്രീ മധുരയില്‍ താമസസ്ഥലമൊരുക്കിക്കൊടുത്തത്. പിന്നീട് പെണ്‍കുട്ടി മാതാപിതാക്കളെ കാണണമെന്നാവശ്യപ്പെട്ടതോടെ ബസ് കയറ്റിവിടുകയായിരുന്നു. തുടര്‍ന്ന് നല്കിയ പരാതിലാണ് പ്രതി പിടിയിലാവുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.