|    Feb 19 Mon, 2018 7:34 am
FLASH NEWS

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നു പ്രതികള്‍ അറസ്റ്റില്‍

Published : 2nd June 2017 | Posted By: fsq

 

പറവൂര്‍: കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്യുമ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളെ പോലിസ് അറസ്റ്റു ചെയ്തു. ഇതേസമയം പെണ്‍കുട്ടിയേയും മുഖ്യപ്രതി അബ്ദുല്ല ഉള്‍പ്പെടെയുള്ളവരേയും കണ്ടെത്താനായിട്ടില്ല. ആളംതുരുത്ത് കണ്ണഞ്ചക്കശ്ശേരി വീട്ടില്‍ അജ്മല്‍(22), പാലക്കാട് ചിറ്റൂര്‍ മുതലമട കാമ്പ്രാത്ത് പഴയപാത ലൈനില്‍ ഷെയ്ക് മുസ്തഫ(47), കാമ്പ്രത്ത് ഇടുക്ക്പാറ ലെയിനില്‍ കരിപ്പാന്‍കുളം വീട്ടില്‍ ജാഫര്‍(24) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി അബ്ദുല്ലയെ കൂടാതെ വിഷ്ണു, അപ്പു, യഹ്‌യ, സജാദ്, അന്‍സാര്‍, മുഖ്താര്‍, നസീം, സുബൈര്‍ എന്നിവരും കണ്ടാലറിയുന്ന മറ്റു രണ്ടുപേരുമാണ് തട്ടിക്കൊണ്ടുപോവല്‍ കേസിലെ പ്രതികള്‍. ഇതേസമയം തട്ടിക്കൊണ്ടുപോവല്‍ കേസിനോട് അനുബന്ധമായുണ്ടായ പരാതിയില്‍ നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ കെ എസ് ഷാഹുല്‍ ഹമീദിനെ അറസ്റ്റു ചെയ്തതായി പറവൂര്‍ സിഐ ക്രിസ്പിന്‍ സാം അറിയിച്ചു. പിന്നീട് ജാമ്യം നല്‍കി. ഷാഹുല്‍ ഹമീദിന്റെ സഹോദരന്‍ ബിജ്‌ലിയുടെ മകനാണ് കേസിലെ മുഖ്യപ്രതി അബ്ദുല്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss