|    Nov 18 Sun, 2018 11:52 am
FLASH NEWS

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതികളില്‍ ഒരാള്‍ പോലിസിനെ ആക്രമിച്ച് രക്ഷപ്പെട്ടു

Published : 1st June 2017 | Posted By: fsq

 

പറവൂര്‍: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതി പോലിസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. കാമുകന്‍ അബ്ദുല്ലയുടെ സുഹൃത്തായ പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം താമസിക്കുന്ന കാഞ്ഞിരപ്പറമ്പില്‍ യഹ്‌യ(26)യാണ് രക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നതിന് എത്തിയ സംഘത്തിലെ അംഗമായിരുന്നു യഹ് യ. സംഘത്തിലുണ്ടായിരുന്ന പോഞ്ഞാശ്ശേരി സ്വദേശിയുടെ വീടും മാഞ്ഞാലി സ്വദേശിയുടെ വീടും പോലിസിന് കാണിച്ചുകൊടുത്ത് തിരിച്ച് പറവൂരിലേക്കു വരുമ്പോള്‍ പെണ്‍കുട്ടിയും മറ്റും വെടിമറയിലുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഇവിടെ ഇറങ്ങി ഉള്‍ഭാഗത്തേക്കു പോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന എസ്‌ഐ രഞ്ജനെ ചവിട്ടിവീഴ്ത്തി കൈവിലങ്ങുമായി ഓടിരക്ഷപ്പെടുകയായിരുന്നു. രഞ്ജന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. ഈ കേസില്‍ വടക്കേക്കര ആളംതുരുത്ത് സ്വദേശിയായ ഒരു കൂട്ടുപ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss