|    Jan 17 Tue, 2017 10:28 am
FLASH NEWS

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും

Published : 22nd July 2016 | Posted By: SMR

പാലക്കാട്: അടിമാലി സ്വദേശിനിയായ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളില്‍ താമസിപ്പിച്ച് വിവാഹത്തിന് നിര്‍ബന്ധിച്ച കേസിലെ പ്രതി പാലക്കാട് ഒറ്റപ്പാലം മാപ്പാട്ടുകര സ്വദേശി കരിമ്പനയ്ക്കല്‍ ഷറഫുദ്ദീ (33)നെ ഏഴ് വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടപ്പിക്കുന്നതിനും ശിക്ഷിച്ച് സ്‌പെഷല്‍ കോടതി വിധി.
പെണ്‍കുട്ടി പാലക്കാട് 10ാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് പ്രതിയുമായി പരിചയത്തിലാവുന്നത്. പഠനം നിര്‍ത്തി അടിമാലിയിലെ വീട്ടില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചു വരവെയാണ് 2013 ആഗസ്ത് മൂന്നിന് പുലര്‍ച്ചെ കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്.
മുമ്പ് വിവാഹം കഴിച്ചയാളാണ് പ്രതി. മണ്ണാര്‍ക്കാട് സ്വദേശിനിയായ ജസീല(30)യെയാണ് ആദ്യം വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ നാല് വയസ്സുള്ള കുട്ടിയുണ്ട്. 2012ല്‍ ജസീലയെ മൊഴിചൊല്ലിയ ശേഷം തമിഴ്‌നാട് നീലഗിരി നിലാക്കോട്ട സ്വദേശിനിയായ സൈഫുന്നിസ(22)യെ വിവാഹം കഴിച്ചു.
സൈഫുണിസ ഏഴ് മാസം ഗര്‍ഭിണിയായിരിക്കെയാണ് പ്രതി പെണ്‍കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ട് പോയി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തും ഷൊര്‍ണ്ണൂരും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തും കൊണ്ടുപോയി താമസിപ്പിച്ചത്. കുട്ടിയുടെ പിതാവ് അടിമാലി പോലിസില്‍ കൊടുത്ത പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ചേര്‍പ്പുളശ്ശേരിയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അടിമാലി പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ഇ കുര്യന്‍, കെ ജിനദേവന്‍, എസ്‌ഐ ക്ലീറ്റസ് കെ ജോസഫ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് ശിക്ഷ അനിഭവിക്കണം.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സന്തോഷ് തേവര്‍കുന്നേല്‍ കോടതിയില്‍ ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക