|    Feb 22 Thu, 2018 2:50 am
FLASH NEWS

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

Published : 10th February 2018 | Posted By: kasim kzm

ആലുവ: തായിക്കാട്ടുകരയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കുന്നത്തേരി ദാറുസലാം റോഡില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30 നും ഒരുമണിക്കും ഇടയിലാണ് സംഭവം. ജുമുഅ നമസ്‌കാരത്തിന്റെ സമയമായതിനാല്‍ ഈ പ്രദേശത്ത് ഈ സമയം ആരും ഉണ്ടായിരുന്നില്ല. ഓമ്‌നി വാന്‍ പോലെ സൈഡ് ഡോറുള്ള വാഹനത്തില്‍ എത്തിയവരാണ്  തന്നെ തട്ടികൊണ്ടുപോവാന്‍ ശ്രമിച്ചതെന്നാണ് കുട്ടി പറയുന്നത്. സമീപത്തെ ഹെല്‍ത്ത് സെന്ററില്‍ പോയി മടങ്ങുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് വാന്‍ ഓടിച്ചെത്തിയവര്‍ പിടികൂടി വാനിലേക്ക് കയറ്റാനാണ്  ശ്രമിച്ചത്. കുട്ടി കുതറി മാറി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ പോവുകയായിരുന്നു. ദാറുസലാം തണ്ടിരിക്കല്‍ റോഡിലൂടെ വാന്‍ കടന്നുകളഞ്ഞതായാണ് നാട്ടുകാര്‍ സംശയിക്കുന്നത്. കുട്ടിയുടെ വീടിന്റെ ജനല്‍ ചില്ലില്‍ കഴിഞ്ഞ ദിവസം കറുത്ത സ്റ്റിക്കര്‍ പതിച്ചിരുന്നു. എന്നാല്‍, വീട്ടുകാര്‍ ഇത് കാര്യമാക്കിയിരുന്നില്ല. വിവരമറിഞ്ഞ് ആലുവ ഈസ്റ്റ്  എസ്‌ഐ എം എസ് ഫൈസല്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss