|    Mar 25 Sat, 2017 7:16 pm
FLASH NEWS

പെണ്‍കുട്ടിയെ കാണാതായ സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

Published : 13th August 2016 | Posted By: SMR

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി കച്ചേരി കുന്നില്‍ നിന്ന് 21 കാരിയെ കാണാതായ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ പട്ടിക്കാട് നെന്മിനി ചെട്ടിയാര്‍ തൊടി സിന ഫര്‍സാന (37), പട്ടിക്കാട് അമാനത്ത് വീട്ടില്‍ നാസര്‍ (34) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ജൂണ്‍ 13നാണ് കാണാതായത്. പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് രണ്ട് പേരേയും അറസ്റ്റ് ചെയ്തത്. കാണാതായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്ന് കഴിഞ്ഞ മാസം 27ന് കോടതിയില്‍ ഹാജരായ പെണ്‍കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം പോവാന്‍ ആഗ്രഹിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ പോലിസ് സംരക്ഷണയില്‍ വീട്ടില്‍ താമസിച്ചു വരികയാണ്.

(Visited 41 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക