|    Aug 18 Fri, 2017 12:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു

Published : 10th August 2017 | Posted By: fsq

 

റായ്പൂര്‍: ദന്തേവാഡയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്ന് ഉപദ്രവിച്ച കേസില്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിളിനെ പോലിസ് അറസ്റ്റ് ചെയ്തു. ഷമീം അഹ്മദ് (31) നെയാണ് അറസ്റ്റ് ചെയ്തത്. കൂട്ടാളിയായ ജവാനെ തിരിച്ചറിഞ്ഞതായും പോലിസ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനു കീഴിലെ സ്‌കൂളിലായിരുന്നു സംഭവം.സംഭവത്തിന്റെ ദൃശ്യങ്ങളില്‍ നിന്നും ആക്രമ—ണത്തിനിരയായ വിദ്യാര്‍ഥിയുടെ മൊഴിയില്‍ നിന്നുമാണ് പ്രതികളെ ഇരുവരേയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. സിആര്‍പിഎഫിന്റെ നേതൃത്വത്തില്‍ രക്ഷാബന്ധനോടനുബന്ധിച്ച് ജൂലൈ 31ന് നടത്തിയ പരിപാടിക്കിടെയാണ് സംഭവം.  500ഓളം പെണ്‍കുട്ടികളാണ്  പരിപാടിയില്‍  ജവാന്‍മാര്‍ക്ക് രാഖി കെട്ടിയത്. പരിപാടിക്കു ശേഷമാണ് കുട്ടികളെ പിന്തുടര്‍ന്ന് ജവാന്‍മാര്‍ ഉപദ്രവിച്ചതായി ഹോസ്റ്റല്‍ വാര്‍ഡന്‍ പരാതിപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക