|    Feb 23 Thu, 2017 5:32 pm

പെണ്‍കുട്ടിയെ ആക്രമിച്ച കേസ്; രണ്ട് പേര്‍ പിടിയില്‍

Published : 21st November 2016 | Posted By: SMR

ഇരവിപുരം: വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം പെണ്‍കുട്ടി ബഹളം ഉണ്ടാക്കിയപ്പോള്‍ കാലിലൂടെ ബൈക്ക് കയറ്റിയറിക്കി രക്ഷപ്പെട്ട സംഘത്തില്‍പ്പെട്ട രണ്ടു പേര്‍ ഇരവിപുരം പോലിസിന്റെ പിടിയിലായി. കേസിലെ ഒന്നാം പ്രതി മയ്യനാട് പിണക്കല്‍ മംഗാരത്തു വിളകിഴക്കതില്‍ ബിനു(31), പിണക്കല്‍ തൊടിയില്‍ തെക്കതില്‍ മുട്ടി എന്നു വിളിക്കുന്ന നിസാമുദ്ദീന്‍ (40) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെ കൂട്ടിക്കട കവിതാ ജങ്ഷനിലായിരുന്നു സംഭവം. ഡിസയര്‍ വേ എന്ന മാര്‍ക്കറ്റിങ് കമ്പനിക്കു വേണ്ടി വീടുകള്‍ തോറും കയറി സാധനങ്ങള്‍ വില്‍ക്കുന്ന കോട്ടയം സ്വദേശിയായ 21 കാരിയെ റോഡരികില്‍ നില്‍ക്കുകയായിരുന്ന നാലംഗ സംഘം കളിയാക്കുകയും ഇതിനെ ചോദ്യം ചെയ്ത യുവതിയെ ആക്രമിക്കുകയുമായിരുന്നു. ബഹളം വെച്ചപ്പോള്‍ കാലിലൂടെ ബൈക്ക് കയറ്റി സംഘം രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് യുവതി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കേസ്സില്‍ ഉള്‍പ്പെട്ട മറ്റ് രണ്ടു പ്രതികള്‍ക്കായി പോലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക