|    Jun 21 Thu, 2018 6:34 am
FLASH NEWS

പെണ്‍കുട്ടിയുടെ മതംമാറ്റം; സിപിഎം തെറ്റിദ്ധാരണ പരത്തുന്നു

Published : 2nd August 2017 | Posted By: fsq

കാസര്‍കോട്: ഉദുമ മണിയംപാടിയിലെ ആതിര എന്ന പെണ്‍കുട്ടി സ്വന്തം ഇഷ്ടത്തിന് മതംമാറിയ വിഷയത്തില്‍ സിപിഎം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു. നേരത്തെ ഇതുസംബന്ധിച്ച്  ഡിവൈഎഫ്‌ഐ നേതാവ് എ വി ശിവപ്രസാദ് ഫേസ്ബുക്കിലിട്ട പോസ്്റ്റ് ഏറെ വിവാദമായിരുന്നു. പിന്നീട് ഇത് പിന്‍വലിക്കുകയും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍, ആതിര മതംമാറി ആയിശയായതിന് ശേഷം ഹൈക്കോടതിയില്‍ രക്ഷിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയുടെ അടിസ്ഥാനത്തില്‍ ഹാജരാക്കിയപ്പോള്‍ രക്ഷിതാക്കളോടൊപ്പം വിടുകയായിരുന്നു. ഇതിന് ശേഷം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ഉദുമയിലെ പെണ്‍കുട്ടി മതംമാറിയ സംഭവത്തില്‍ യഥാര്‍ഥ വസ്തുതകള്‍ വെളിപ്പെട്ട ശേഷം പ്രതികരിക്കുന്നതിന് പകരം വര്‍ഗീയ മുതലെടുപ്പ് നടത്തുന്നതിനും വിവാദങ്ങള്‍ സൃഷ്ടിക്കുവാനുമുള്ള ശ്രമങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം. വര്‍ഗീയ കാഴ്ചപ്പാടോടെ നിര്‍ബന്ധിത മതപരിവര്‍ത്തനം ഏത് ഭാഗത്ത് നിന്നുണ്ടായാലും ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. എന്നാല്‍, സ്വമേധയാ നിലവില്‍ വിശ്വസിക്കുന്ന മതം ഉപേക്ഷിച്ച് മറ്റേതെങ്കിലും മതം സ്വീകരിക്കുവാന്‍ ഏവര്‍ക്കും അവകാശമുണ്ട്. വര്‍ഗീയ-തീവ്രവാദ സംഘടനകളുടെ ബോധപൂര്‍വമുള്ള ഇടപെടലിന്റെ ഭാഗമായി മതപരിവര്‍ത്തനം നടത്താനുള്ള ശ്രമങ്ങളെയാണ് എതിര്‍ക്കേണ്ടത്. ഈ സംഭവം സംബന്ധിച്ച് ഹൈക്കോടതി നിരീക്ഷണത്തിലെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. ഈ വിഷയത്തില്‍ വര്‍ഗീയ തീവ്രവാദ സംഘടനകളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും ഗൗരവപൂര്‍വം അന്വേഷിക്കേണ്ടതാണ്- പ്രസ്താവനയില്‍ പറയുന്നു.ഉദുമ സംഭവത്തില്‍ പോലിസ്  നടത്തി വരുന്ന വിശദമായ അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുവന്നാല്‍ മാത്രമേ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്തെന്ന് മനസ്സിലാക്കാനാവൂ. അതിനു ക്ഷമ കാണിക്കാതെ തങ്ങളുടെ വര്‍ഗീയ കാഴ്പ്പാടുകള്‍ക്ക് പിന്‍ബലം നല്‍കുന്ന പ്രചാരണങ്ങള്‍ക്ക് ഒരവസരം കിട്ടിയെന്ന ദുഷ്ടലാക്കോടെ ചില കേന്ദ്രങ്ങള്‍ നടത്തിവരുന്ന ബോധ പൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി യഥാര്‍ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരുന്നതിന് സര്‍ക്കാരും പോലിസും തയ്യാറാവണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss