|    Jan 25 Wed, 2017 3:11 am
FLASH NEWS

പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കിയ കേസ്; പിടിയിലായ വിദ്യാര്‍ഥികളെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി

Published : 15th August 2016 | Posted By: SMR

പത്തനംതിട്ട: ചുട്ടിപ്പാറയില്‍ പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കിയ കേസില്‍ പോലിസ് പിടികൂടിയ നാലുവിദ്യാര്‍ഥികളെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ തിരുവല്ലയിലെ ജുവനൈല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഇവരെ കടമ്മനിട്ട വയലത്തലയിലുള്ള ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയത്.
പ്രതിപ്പട്ടികയിലുള്ള ബാക്കി മൂന്നു വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്നും പത്തനംതിട്ട എസ്‌ഐ അറിയിച്ചു. പ്രതിപ്പടികയിലുള്ളവരെല്ലാം പത്തനംതിട്ട നഗരത്തിന് സമീപമുള്ള സ്‌കൂളിലെ പ്ലസ്‌വണ്‍, പ്ലസ്ടൂ വിദ്യാര്‍ഥികളാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങിന് പഠിക്കുന്ന ആറു പെണ്‍കുട്ടികള്‍ ക്ലാസിനു കയറാതെ ചുട്ടിപ്പാറ കാണാനായി എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പരിചയക്കാരായ ആണ്‍കുട്ടികള്‍ മദ്യം നല്‍കിയെന്നാണ് പരാതി.
വിദ്യാര്‍ഥിനികളില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരും രണ്ടുപേര്‍ 18 വയസ് തികഞ്ഞവരുമാണ്.
മദ്യലഹരിയിലായ പെണ്‍കുട്ടികളില്‍ ഒരാള്‍ കുഴഞ്ഞുവീണതോടെ ബാക്കിയുള്ളവര്‍ ബഹളംവച്ച് സമീപവാസികളുടെ സഹായംതേടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈദ്യപരിശോധനയില്‍ വെള്ളം ചേര്‍ക്കാതെയുള്ള മദ്യമാണ് പെണ്‍കുട്ടികള്‍ അകത്താക്കിയതെന്നും കണ്ടെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക