|    Mar 29 Wed, 2017 7:17 am
FLASH NEWS

പെണ്‍കുട്ടികള്‍ക്ക് പീഡനം: മൂന്നു പേര്‍ അറസ്റ്റില്‍

Published : 6th October 2016 | Posted By: Abbasali tf

കോഴിക്കോട്:  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന മൂന്നു കേസുകളില്‍ മൂന്നു പേര്‍ അറസ്റ്റില്‍. 17കാരിയെ പീഡിപ്പിച്ച ചെലവൂര്‍ സ്വദേശിയും ബസ് ഡ്രൈവറുമായ ഉണ്ണി എന്ന പ്രഭീഷാണ് (27) ചെലവൂര്‍ പോലിസിന്റെ പിടിയിലായത്. വീട്ടുകാരില്ലാത്ത സമയത്ത് പരിചയക്കാരിയായ പെണ്‍കുട്ടിയെ കക്കോടിയിലെ വാടക വീട്ടില്‍ പീഡനത്തിനിരയാക്കുകയായിരുന്നു. അടുത്തിടെ അച്ഛന്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ വിദേശത്ത് ജോലി നോക്കുകയാണ്. പെണ്‍കുട്ടി നഗരത്തിലെ ബന്ധു വീട്ടിലാണ് താമസം.14കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളവണ്ണ സ്വദേശി നിഥിനും (24) ചേവായൂര്‍ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ജൂലൈയില്‍ ബാലികയെ ടൗണിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ എത്തിച്ചപ്പോഴാണ് കുട്ടി വിവരം കൗണ്‍സിലര്‍മാരോട് തുറന്നുപറഞ്ഞത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. അവരുടെ നിര്‍ദേശ പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. 14 കാരിയായ ബന്ധുവിനെ പീഡിപ്പിച്ചതിന് ബാലുശ്ശേരി സ്വദേശി മിഥുന്‍ രാജിനെ (26) തിങ്കളാഴ്ചയാണ് ചേവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. മൂന്ന് സംഭവങ്ങളിലുമായി പോക്‌സോ നിയമം മൂന്ന്, നാല് വകുപ്പു പ്രകാരവും കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമം 376 പ്രകാരവുമാണ്  പോലിസ് കേസെടുത്തത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day