|    Jan 24 Wed, 2018 5:07 am
FLASH NEWS
Home   >  National   >  

പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം; ബിജെപി എംപി വിവാദത്തില്‍

Published : 4th October 2017 | Posted By: shadina sdna


റായ്പൂര്‍: പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ  ബിജെപി എം പി വിവാദത്തില്‍. കോര്‍ബയില്‍ നിന്നുള്ള ലോക്‌സഭാംഗമായ ബന്‍ഷിലാല്‍ മഹ്‌തോയാണ് പെണ്‍കുട്ടികള്‍ക്കെതിരേ ലൈംഗിക പരാമര്‍ശം നടത്തിയത്. ഒക്ടോബര്‍ രണ്ടിന് ഛത്തീസ്ഗഡില്‍ നടന്ന ഗുസ്തി മല്‍സരത്തിനിടെയായിരുന്നു മഹ്‌തോയുടെ വിവാദ പ്രസ്താവന. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോര്‍ബയിലേയും ഛത്തീസ്ഗഡിലേയും പെണ്‍കുട്ടികള്‍ ‘ടനാ ടന്‍’ ആയിട്ടുണ്ടെന്നായിരുന്നു എംപിയുടെ പ്രസ്താവന.
പ്രസ്താവന ഇങ്ങനെ: ‘ജനങ്ങള്‍ പലപ്പോഴും ഇത് തമാശയായിട്ടാവും കാണുന്നത്. എന്നാല്‍,  ഛത്തീസ്ഗഡ് കായികമന്ത്രി ഇടയ്ക്കിടെ പറയാറുണ്ട് കോര്‍ബയിലേയും ഛത്തീസ്ഗഡിലേയും ട്യൂറിസു (ഛത്തീസ്ഗഡിലെ ഭാഷയില്‍ യുവതികള്‍ക്ക് പറയുന്ന പേര്) കള്‍ക്ക് ‘ടനാടന്‍’ ആണെന്ന്’.
എം.പിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായി. സ്ത്രീകള്‍ക്കു നേരെയുള്ള എംപിയുടെ മനോഭാവമാണ് ഇതിലൂടെ വെളിവാകുന്നതെന്നും മഹ്‌തോ മാപ്പു പറയണമെന്നും കോണ്‍ഗ്രസ് നേതാവ് ടിഎസ് സിങ് ദിയോ ആവശ്യപ്പെട്ടു. എം.പിക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day