|    Nov 14 Wed, 2018 7:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് ബിജെപിയില്‍ നിന്ന്: രാഹുല്‍

Published : 8th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് ബിജെപിയില്‍ നിന്നാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം എക്കാലത്തും പുരുഷന്മാര്‍ നയിക്കണമെന്നാണ് ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ ചിന്തയെന്നും രാഹുല്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച മഹിളാ അധികാര്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസില്‍ വനിതാ നേതാക്കളില്ല. വനിതകള്‍ ആര്‍എസ്എസിന്റെ തലപ്പത്തെത്തിയാല്‍ ആര്‍എസ്എസ്, ആര്‍എസ്എസ് അല്ലാതാവും. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വനിതാ പ്രാധിനിത്യം വര്‍ധിപ്പിക്കും. സ്ത്രീകള്‍ക്ക് എല്ലായിടത്തും 50 ശതമാനം സംവരണം വേണമെന്നതാണ് കോണ്‍ഗ്രസ് കാഴ്ചപ്പാട്. സ്ത്രീ സംവരണ ബില്ല് പാര്‍ലമെന്റിലെത്തിയാല്‍ പിന്തുണയ്ക്കും. തിരഞ്ഞെടുപ്പു കമ്മീഷനും ജുഡീഷ്യറിയും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ബിജെപിയില്‍ നിന്നു സ്വതന്ത്രമാക്കുമെന്നും രാഹുല്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss