|    Nov 17 Sat, 2018 8:32 pm
FLASH NEWS
Home   >  National   >  

പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് ബിജെപി എംഎല്‍എമാരില്‍ നിന്ന്: രാഹുല്‍ ഗാന്ധി

Published : 7th August 2018 | Posted By: afsal ph

ന്യൂഡല്‍ഹി: ‘ബിജെപി എംഎല്‍എമാരില്‍ നിന്നാണ് നമ്മുടെ പെണ്‍മക്കളെ സംരക്ഷിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് വര്‍ധിച്ചു വരുന്ന ബലാത്സംഗ കേസുകളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തരവാദികളാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും അഭയകേന്ദ്രങ്ങളില്‍ പെണ്‍കുട്ടികള്‍ പീഡനത്തിരയായ സംഭവങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടപ്പിച്ചു. ‘അവര്‍ പറഞ്ഞു, ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ'(മകളെ രക്ഷിക്കൂ, മകളെ പഠിപ്പിക്കൂ). പക്ഷേ, ആരില്‍ നിന്നാണ് രക്ഷിക്കേണ്ടതെന്ന് മനസിലായിരുന്നില്ല.’ ഡല്‍ഹിയില്‍ നടന്ന മഹിളാ അധികാര്‍ സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ആണുങ്ങള്‍ മാത്രം പാര്‍ലമെന്റില്‍ ഇരിക്കുക, അവര്‍ മാത്രം രാജ്യം ഭരിക്കുക, എവിടെയായാലും സ്ത്രീകള്‍ പിറകില്‍ നില്‍ക്കുക ഇതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രത്യയശാസ്ത്രമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
അഭയകേന്ദ്രങ്ങളില്‍ പോലും പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരകളായിട്ടും പ്രധാനമന്ത്രി കുറ്റകരമായ മൗനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ”ബലാത്സംഗങ്ങള്‍ക്ക് സ്ത്രീകള്‍ ഇരകളാകുമ്പോഴും പ്രധാനമന്ത്രി മൗനം ആചരിക്കുകയാണ്. കഴിഞ്ഞ 70വര്‍ഷക്കാലം സ്ത്രീകള്‍ അനുഭവിച്ചില്ലാത്ത അത്ര അതിക്രമങ്ങളാണ് ഈ 4വര്‍ഷം കൊണ്ട് നേരിടേണ്ടി വന്നത്.” രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss