|    Jan 20 Fri, 2017 9:23 am
FLASH NEWS

പെണ്‍കുട്ടികളെ കാണാതായി

Published : 8th October 2016 | Posted By: Abbasali tf

കോഴിക്കോട്: ഗവ. ചില്‍ഡ്രന്‍സ് ഹോം അന്തേവാസികളും വെള്ളിമാടുകുന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുമായ രമ്യ(15), ഷമിലിയ (16) എന്നിവര്‍ സ്‌കൂളില്‍നിന്ന് ചാടിപ്പോയതായി ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് അറിയിച്ചു. ഈ മാസം നാലിന് രാവിലെ ഇന്റര്‍വെല്‍ സമയത്താണ് ഇവരെ കാണാതായത്. വയനാട് പുതുമല സ്വദേശിയായ രമ്യക്ക് 155 സെ.മീ ഉയരമുണ്ട്. കറുപ്പ് ലെഗ്ഗിന്‍സും ചുവപ്പ് ഷര്‍ട്ടുമാണ് കാണാതാവുമ്പോള്‍ ധരിച്ചിരുന്നത്. മലപ്പുറം കാടാമ്പുഴ കരിമ്പം മൂച്ചിക്കല്‍ സ്വദേശിയായ ഷിമിലിയക്ക് 150 സെ.മീ ഉയരമുണ്ട്. കറുപ്പ് ജീന്‍സും നീലയും വെള്ളയും ചെക്ക് ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. കണ്ടു കിട്ടുന്നവര്‍ 0495 2730459 നമ്പറില്‍ അറിയിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക