|    May 24 Wed, 2017 12:34 am
FLASH NEWS

പെണ്‍കുട്ടികളുടെ സുരക്ഷ: സ്വയം പ്രതിരോധിക്കണം- ഋഷിരാജ് സിങ്

Published : 17th October 2016 | Posted By: Abbasali tf

കോന്നി: പെണ്‍കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദികള്‍ അവര്‍ തന്നെയാണെന്നും ശല്യം ചെയ്യുന്നവരെ സ്വയം പ്രതിരോധിക്കണമെന്നും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. അതിനായി പെണ്‍കുട്ടികള്‍ കരാട്ടെ പരിശീലിക്കണമെന്നും സ്‌കൂളുകളിലും കോളജുകളിലും പരിശീലനത്തിനുള്ള ക്രമീകരണം ഉണ്ടാവണം. തണ്ണിത്തോട് സപ്തസാര സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ ലഹരി വിമുക്ത ഗ്രാമം ലക്ഷ്യമാക്കി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗത്തില്‍ കേരളം ഒന്നാമതാണെന്ന് ഹരി ഉപയോഗത്തിന്റെ കാര്യത്തില്‍ നഗരങ്ങളില്‍ പഞ്ചാബിലെ അമൃത്‌സര്‍ ഒന്നാമതും കൊച്ചി രണ്ടാമതുമാണ്.  ലഹരി ഉപയോഗത്തില്‍ നിന്നും രക്ഷപ്പെടുന്നതിനു നാലു കാര്യങ്ങള്‍ ചെയ്യണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഒരിക്കല്‍ മാത്രം ഉപയോഗിക്കുകയുള്ളൂ എന്ന ധാരണയിലാണ് മിക്ക കുട്ടികളും ആദ്യം ലഹരി ഉപയോഗിക്കുന്നത്. എന്നാല്‍, ഇതോടെ അവര്‍ അതിന് അടിമകളാകുന്നു.ഒരിക്കലും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നു എന്നത് അംഗീകരിക്കാന്‍ മിക്ക സ്‌കൂള്‍ അധികൃതരും തയാറാകുന്നില്ല. തെറ്റ് തുടക്കത്തിലേ കണ്ടെത്താനും നിയന്ത്രിക്കാനും ഇതുമൂലം കഴിയുന്നില്ല. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉപയോഗം അമിതമായശേഷം നടപടിയെടുത്താല്‍ ഫലപ്രദമാകുകയില്ല. കുട്ടികള്‍ക്ക് അനാവശ്യമായി ഉണ്ടാകുന്ന ഭയമാണ് മറ്റൊരു പ്രശ്‌നം. അവര്‍ക്ക് സമ്മര്‍ദം ഇല്ലാതാക്കുവാനും അവരുടെ ഓരോ കാര്യങ്ങളിലും മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ പ്രതിഭകളെയും ആദരിച്ചു. സമിതി പ്രസിഡന്റ് എന്‍ ലാലാജി അധ്യക്ഷത വഹിച്ചു. മലയാലപ്പുഴ നവജീവന്‍ കേന്ദ്രം ഡയറക്ടര്‍ റവ. ഷിജി സാം ലഹരിവിമുക്ത സന്ദേശം നല്‍കി. പഞ്ചായത്ത് അംഗം പി കെ ഗോപി, സമിതി സെക്രട്ടറി പി അശോക് കുമാര്‍, സെന്റ് ബനഡിക്ട്‌സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം എം തോമസ്, മോനി മുട്ടുമണ്ണില്‍, സ്മിത കാലായില്‍, എല്‍ എം മത്തായി, രതികല സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day