|    Jan 23 Mon, 2017 10:13 am
FLASH NEWS

പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്തിനുവേണ്ടി പ്രോസിക്യൂഷന്‍ ഒത്തുകളിച്ചു

Published : 4th September 2016 | Posted By: SMR

sreejith-ravi

പാലക്കാട്: പത്തിരിപ്പാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ കാറിലിരുന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തുവെന്ന കേസില്‍ നടന്‍ ശ്രീജിത്തിന് ജാമ്യം ലഭിച്ചത് ഒത്തുകളിയെന്ന് ആരോപണം.
പോക്‌സോ നിയമം ചുമത്തിയിട്ടും ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്‍ നടനുവേണ്ടി ഒത്തുകളിച്ചതുകൊണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തുടക്കംമുതല്‍ നടനെ സംരക്ഷിക്കുന്ന രീതിയായിരുന്നു ഒറ്റപ്പാലം പോലിസിന്റെത്. ഇതിന്റെ തുടര്‍ച്ചയാണ് ഗവ. പ്ലീഡറില്‍ നിന്നുണ്ടായതെന്നാണ് വിലയിരുത്തല്‍. ഫോട്ടോയെടുക്കാന്‍ ശ്രീജിത്ത് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാതിരിക്കുകയും, ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെയും പരാതിക്കാരേയും സ്വാധീനിക്കാനുള്ള സാഹചര്യമുണ്ടായിട്ടും കോടതിയില്‍ ജാമ്യത്തെ എതിര്‍ത്തില്ലെന്നതാണ് പ്രോസിക്യൂഷന്‍ സംശയത്തിന്റെ നിഴലിലാവാന്‍ കാരണം.  ജാമ്യം ലഭിച്ച ശേഷം ശ്രീജിത്തും അദ്ദേഹത്തിന്റെ വക്കീലും ഗവ. വക്കീലും കോടതിവളപ്പില്‍ തന്നെയുള്ള കഫറ്റീരിയയില്‍ ഒരുമിച്ച് ചായകുടിച്ചതും അവര്‍ തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നു.
ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ഫോണെന്ന നിലയില്‍ ശ്രീജിത്ത് പോലിസിന് മുന്നില്‍ ഹാജരാക്കിയത് യഥാര്‍ഥ ഫോണല്ലെന്നും പരാതിക്കാരികളായ കുട്ടികള്‍ പോലിസിനെ അറിയിച്ചിരുന്നു. എന്നാല്‍, പോലിസ് ഇത് പരിഗണിച്ചിട്ടില്ല. തുടക്കം മുതല്‍ ഒറ്റപ്പാലം പോലിസ് കേസ് ഇല്ലാതാക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളെല്ലാം നിയമവിരുദ്ധവും അധാര്‍മികവുമാണെന്നു വ്യക്തമാവുകയാണ്. ഇതിനിടയില്‍ കോടതിയുടെ ഫുള്‍കോറം ഇന്നലെ പത്തിരിപ്പാലയിലെ സ്‌കൂളില്‍ ചേര്‍ന്ന് കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുത്തു.
ശ്രീജിത്ത് നടത്തിയ കുറ്റം മറച്ചുവയ്ക്കാനും കേസില്ലാതാക്കാനും പോലിസ് ശ്രമിച്ചതായി വ്യക്തമായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കര്‍ശനമായ നടപടികളുണ്ടാവുമെന്നും കോടതി വ്യക്തമാക്കി. തെളിവെടുപ്പിനായി കുട്ടികളെ പോലിസ് സ്‌റ്റേഷനിലെത്തിച്ചത് ഗുരുതര വീഴ്ചയാണ്.
സംഭവത്തില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപോര്‍ട്ടിലും  പോലിസിന്  വീഴ്ചയുണ്ടായതായാണ് വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നടത്താന്‍ പോലിസ്, ചൈല്‍ഡ്‌ലൈന്‍ കൗണ്‍സലര്‍മാര്‍ സ്‌കൂളിലെത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 481 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക