|    Jan 22 Sun, 2017 11:55 pm
FLASH NEWS

പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തു

Published : 2nd September 2016 | Posted By: mi.ptk

sreejith-ravi

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്ത സംഭവത്തില്‍ യുവ നടന്‍ ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഒറ്റപ്പാലം സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വെള്ളിയാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീജിത്ത് രവിയുടെ ഫോട്ടോ കാണിച്ചുള്ള തിരിച്ചറിയല്‍ പരേഡില്‍ കുട്ടികള്‍ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള പോസ്‌കോ
നിയമപ്രകാരമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പാലക്കാടിനടുത്തുള്ള കൊല്ലങ്കോട്ടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് ശ്രീജിത്ത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്‌കൂളിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്ക് കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്ത സംഭവത്തില്‍ നേരത്തെ ശ്രീജിത്ത് രവിക്കെതിരേ ഒറ്റപ്പാലം പോലിസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആഗസ്ത് 27നാണ് സംഭവം. പത്തിരിപ്പാലയിലെ പ്രമുഖ സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിലിരുന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്യുകയായിരരുന്നു. പിന്നീട് രക്ഷിതാക്കള്‍ ഒറ്റപ്പാലം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 924 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക