|    Jan 21 Sat, 2017 11:05 pm
FLASH NEWS

പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: യുവ നടനെതിരേ കേസ്

Published : 1st September 2016 | Posted By: SMR

sreejith-ravi

പാലക്കാട്: സ്‌കൂളിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്ക് കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്ത സംഭവത്തില്‍ പ്രമുഖ യുവനടന്‍ ശ്രീജിത്ത് രവിക്കെതിരേ ഒറ്റപ്പാലം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആഗസ്ത് 27നാണ് സംഭവം. പത്തിരിപ്പാലയിലെ പ്രമുഖ സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിലിരുന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്യുകയായിരരുന്നു. പിന്നീട് രക്ഷിതാക്കള്‍ ഒറ്റപ്പാലം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം സംഭവത്തില്‍ പരാതി നല്‍കിയ പെണ്‍കുട്ടികളിലൊരാള്‍ ഇന്നലെ വൈകീട്ടോടെ ആത്മഹത്യക്ക് ശ്രമിച്ചു. ഒറ്റപ്പാലം പോലിസ് സ്‌റ്റേഷനില്‍ നിന്നു വൈകീട്ട് ഏഴോടെ സ്‌റ്റേഷനിലേക്ക് ചെല്ലണമെന്നും ഇല്ലെങ്കില്‍ വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി ഫോണ്‍കോള്‍ വന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഇതിനുശേഷമാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പെണ്‍കുട്ടികളെ  ഒറ്റപ്പാലം സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാര്‍ വ്യക്തമാക്കി. ഒറ്റപ്പാലം പോലിസ് സ്‌റ്റേഷനിലെ പ്രദീപ് എന്ന് പേരുള്ള പോലിസുകാരനാണ് ഭീഷണിപ്പെടുത്തിയതെന്ന് പെണ്‍കുട്ടികള്‍ പരാതിപ്പെട്ടു. സിനിമാനടന്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ളയാളാണെന്നും അത്തരക്കാരോട് ഏറ്റുമുട്ടാന്‍ നിന്നാല്‍ ഭാവി ഇല്ലാതാവുമെന്നും ഇയാള്‍ പറഞ്ഞതായി കുട്ടികള്‍ പറയുന്നു. ഒറ്റപ്പാലം സബ്ഇന്‍സ്‌പെക്ടറുടെ നിലപാടുകളിലും പൊരുത്തക്കേടുകളുള്ളതായി രക്ഷിതാക്കളും കുറ്റപ്പെടുത്തി. അതേസമയം യുവനടനുപകരം വേറെ ആളെവച്ച് കേസ് ഇല്ലാതാക്കാനും അണിയറയില്‍ ശ്രമം നടക്കുന്നതായി സൂചനയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,823 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക