|    Dec 15 Fri, 2017 1:33 pm
Home   >  Todays Paper  >  Page 4  >  

പെണ്‍കുഞ്ഞിന്റെ മൃതദേഹം : കൊല നടത്തിയത് മാതാപിതാക്കള്‍

Published : 25th October 2015 | Posted By: SMR

കരുനാഗപ്പള്ളി: അഴീക്കല്‍ പുലിമുട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മൃതദേഹം മാതാപിതാക്കള്‍ കൊലപ്പെടുത്തിയ പെണ്‍കുഞ്ഞിന്റേതെന്ന് പോലിസ്. മൂന്നാമത്തെ കുഞ്ഞും പെണ്‍കുഞ്ഞ് ആയതിനെത്തുടര്‍ന്നു കൊലചെയ്തതാണെന്നു കുട്ടിയുടെ മാതാപിതാക്കളായ ഉത്തര്‍പ്രദേശ് ചിഗനിഭാര്‍ സ്വദേശികളായ ബാഷ്‌ദേവും(45) ഭാര്യ പ്രതിഭ(30)യും പോലിസിന് മുമ്പാകെ കുറ്റസമ്മതം നടത്തി.
ആറുമാസം പ്രായമുള്ള ശിവാനിയെ മതാപിതാക്കള്‍ നിരന്തരം ദേഹോപദ്രവമേല്‍പ്പിക്കുകയും ശരിയായ ചികില്‍സ നല്‍കാതെ പിഡീപ്പിക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. 12ാം തിയ്യതി രാത്രി 10ഓടെ പ്രതികള്‍ കട്ടിലിന്റെ കാലില്‍ ഇടിച്ചു പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 13ന് രാത്രി കുഞ്ഞിന്റെ മൃതദേഹം പുലിമുട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കരുനാഗപ്പള്ളി എസിപി ശിവസൂദനന്‍ പിള്ള, ഇന്‍സ്‌പെക്ടര്‍ കെ എ വിദ്യാധരന്‍, ഓച്ചിറ എസ്‌ഐ വിനോദ് ചന്ദ്രന്‍ തുടങ്ങിയവരുടെ സംഘമാണ് കേസ് അന്വേഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക