|    Jul 27 Thu, 2017 8:31 pm
FLASH NEWS
Home   >  Sports  >  Football  >  

പെണ്‍കുഞ്ഞിനെ കാത്ത് ഒരു ‘ബ്രിസീല്‍ ഫുട്‌ബോള്‍ ടീം’

Published : 15th September 2016 | Posted By: frfrlnz

football-1

സാവോപോളോ: 14ാമത്തെ അതിഥിയായി പെണ്‍കുഞ്ഞിനെ കാത്തിരിക്കുകയാണ് ബ്രിസീലിലെ ഒരു ഫുട്‌ബോള്‍ കുടുംബം. ഫുട്‌ബോളിന്റെ നാടായ ബ്രിസീലില്‍ ഈ ദമ്പതികളുടെ പെണ്‍കുഞ്ഞിനായുള്ള കാത്തിരിപ്പ് 20 വര്‍ഷമായി തുടരുന്നു.
അയറിന് ക്രൂസ് -ജൂസിസലയിഡ് സില്‍വാ ദമ്പതികളാണ് 13 ആണ്‍കുട്ടികള്‍ക്കുശേഷം ഒരു പെണ്‍കുഞ്ഞിനായി കാത്തിരിക്കുന്നത്്. കുടുംബമെന്നു പറയുന്നതിനേക്കാള്‍ ഒരു ഫുട്‌ബോള്‍ ടീം എന്നു പറയുന്നതാവും ശരി. ബ്രിസീലിന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളുടെ പേരാണ് കുട്ടികള്‍ക്കിട്ടിരിക്കുന്നത്്. റിവാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, റൊണാള്‍ഡീനോ, റൊബീനോ, റൊബസണ്‍, റിയാന്‍, റൂവാന്‍, റൂബന്‍സ്, റമോ,റിന്‍കോണ്‍, റിക്വല്‍മി, റാമിറീസ്, റെയ്ല്‍സണ്‍ ഇങ്ങനെ തുടരുന്നു പേരുകള്‍.
മൂത്ത മകന് 18 വയസ്സും ഏറ്റവും ഇളയവന് ഒരു മാസവുമാണ് പ്രായം. എല്ലാ പേരുകളും ആര്‍ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്. മികച്ച ഫുട്‌ബോള്‍ കളിക്കാരാണ് 12 പേരും. ഒരാള്‍ ഗ്രൗണ്ടിലിറങ്ങാന്‍ പ്രായമായിട്ടില്ല.
8,000ത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാവുന്ന അപൂര്‍വ നേട്ടമാണ് തുടര്‍ച്ചയായി 13 ആണ്‍കുട്ടികള്‍ ഉണ്ടാവുന്നതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. തങ്ങള്‍ ഒരു സാധാരണ കുടുംബമാണെന്നും കുട്ടികള്‍ മികച്ച പെരുമാറ്റത്തിന് ഉടമകളാണെന്നും ഈ ദമ്പതികള്‍ പറയുന്നു.

football-2
സില്‍വ ആദ്യമായി പ്രസവിച്ചപ്പോഴാണ് ആണ്‍മക്കള്‍ക്ക് പേരിടുന്നത് ക്രൂസാണെന്നും പെണ്‍മക്കള്‍ക്ക് പേരിടുന്നത് സില്‍വയാണെന്നും തീരുമാനമെടുത്തത്. എന്നാല്‍ സില്‍വയുടെ ആഗ്രഹം ഇതുവരെ നിറവേറിയില്ല. എന്നിരുന്നാലും പെണ്‍കുഞ്ഞിനെ ലഭിക്കാതെ പ്രസവം നിര്‍ത്തില്ലെന്നാണ് സില്‍വയുടെയും ക്രൂസിന്റെയും തീരുമാനം. ടീമിലേക്ക് 14ാമത്തെ അതിഥി പെണ്‍തരിയായില്ലെങ്കിലും കാത്തിരിക്കാനും ‘ശ്രമം’ തുടരാനും ഈ ദമ്പതികള്‍ തയ്യാറാണ്. പെണ്‍കുഞ്ഞുങ്ങളെ ജനിക്കും മുന്‍പ് കൊന്നൊടുക്കുന്ന നമ്മുടെ രാജ്യത്തുള്ളവര്‍ കാണുന്നുണ്ടോ ഇതെല്ലാം ?

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക