|    Jan 20 Fri, 2017 9:54 pm
FLASH NEWS

പെണ്‍കരുത്തിനായി ആര്‍എംഎസ്എ പദ്ധതി

Published : 10th January 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: സ്ത്രീസുരക്ഷ ഒരു സാമൂഹിക പ്രശ്‌നമായി കണക്കാക്കുന്ന കാലഘട്ടത്തില്‍ ഒമ്പതാം ക്ലാസിലെ മുഴുവന്‍ പെണ്‍കുട്ടികളെയും സ്വയംപ്രതിരോധത്തിന് തയ്യാറെടുപ്പിക്കുകയാണ് ആര്‍എംഎസ്എയും പൊതുവിദ്യാഭ്യാസ വകുപ്പും. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സെല്‍ഫ് ഡിഫന്‍സ് പ്രോഗ്രാം ഗവ. സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ശാരീരികമായി കരുത്താര്‍ജിക്കുന്നതോടൊപ്പം പഠനകാര്യങ്ങളില്‍ തികഞ്ഞ ഏകാഗ്രത കൂടി വളര്‍ത്തുന്നതാണ് ഇത്തരം പരിശീലനമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഓരോ വിദ്യാലയത്തിനും 9,000 രൂപ വീതം ആര്‍എംഎസ്എ നല്‍കുന്ന പദ്ധതിക്ക് പിടിഎയുടെയും പൊതുസമൂഹത്തിന്റെയും പൂര്‍ണ പരിഗണനയും ശ്രദ്ധയും ലഭിക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാലയ സംരക്ഷണ സമിതി തുടങ്ങിയവയും ഈ പദ്ധതി ഫലപ്രദമാക്കുന്നതിന് കരുതല്‍ നല്‍കുന്നു. വിദ്യാലയം കണ്ടെത്തുന്ന ഒരു പരിശീലകയോ പരിശീലകനോ കളരി, കരാട്ടേ, ജൂഡോ, തൈക്കോണ്ടോ എന്നീ ഇനങ്ങളില്‍ 20 ക്ലാസുകളിലായി സ്വയം പ്രതിരോധമൊരുക്കാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കും. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സ ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍, ഡയറ്റ് സീനിയര്‍ അധ്യാപിക കെ ജെ മോളി, പ്രിന്‍സിപ്പല്‍ വി കെ കരുണാകരന്‍, ഹെഡ്മാസ്റ്റര്‍ മുരളീധരന്‍ സംസാരിച്ചു. ആര്‍എംഎസ്എ ജില്ലാ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫിസര്‍ പി ശിവപ്രസാദ് പദ്ധതി വിശദീകരണം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക