|    Apr 27 Fri, 2018 1:31 pm
FLASH NEWS

പെട്രോള്‍ വില വര്‍ധന: കൊടുവളളി മണ്ഡലത്തില്‍ അഞ്ചിടത്ത് സമരം

Published : 4th March 2018 | Posted By: kasim kzm

കൊടുവള്ളി: പെട്രോള്‍ വില കുറക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിനെതിരേ കൊടുവള്ളി മണ്ഡലത്തിലെ അഞ്ചു ടൗണുകളില്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുമെന്ന്്്്് കൊടുവള്ളി മണ്ഡലം എസ്ഡിപിഐ ഭാരവാഹികള്‍ അറിയിച്ചു. നാളെ 9.30 മുതല്‍ 9.40 വരെ പത്ത് മിനുട്ടാണ് പ്രതിഷേധ സമരം.
താമരശ്ശേരി, കൊടുവള്ളി, എളേറ്റില്‍ വട്ടോളി,  ഓമശ്ശേരി, നരിക്കുനി എന്നീ ടൗണുകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമരം വന്‍ വിജയമാക്കാന്‍ മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് ടി പി യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സലീം കാരാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അസീസ് മാസ്റ്റര്‍, പി ടി അഹമ്മദ്, സിദ്ദീഖ് കരുവന്‍പൊയില്‍, റസാഖ് മാസ്റ്റര്‍ കൊന്തളത്ത്, സിദീഖ് ഈര്‍പ്പോണ, സിറാജ് തച്ചംപൊയില്‍, ജമാല്‍ മാസ്റ്റര്‍, റസാഖ് ആരാമ്പ്രം പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss