|    Jul 23 Mon, 2018 7:52 am
Home   >  Todays Paper  >  Page 5  >  

പെട്രോള്‍ വില: കേന്ദ്രം നികുതി കുറച്ചാല്‍ സംസ്ഥാന നികുതി താനെ കുറയും- തോമസ് ഐസക്

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയുണ്ടാവുന്നത് കേന്ദ്രം അടിക്കടി എക്‌സൈസ് നികുതി വര്‍ധിപ്പിക്കുന്നതുകൊണ്ടാണെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം തോന്നിയപടി നികുതി വര്‍ധിപ്പിക്കുമ്പോള്‍ ജനങ്ങളെ രക്ഷിക്കാന്‍ നികുതി കുറച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വയം പാപ്പരാവും. അതു നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പെട്രോളിനെ ജിഎസ്ടി പരിധിയില്‍ കൊണ്ടു വന്ന് 50 രൂപയാക്കി കുറച്ചാല്‍ സംസ്ഥാനങ്ങള്‍ സഹകരിക്കുമോയെന്ന സോഷ്യല്‍ മീഡിയയിലെ വ്യാപക പ്രചാരണത്തിന് മറുപടിയായാണ് മന്ത്രിയുടെ കുറിപ്പ്. ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രം 21.48 രൂപ നികുതി ഈടാക്കുമ്പോള്‍ സംസ്ഥാനം 34.06 രൂപ ഈടാക്കുന്നതായി വ്യാജ പ്രചാരണം നടക്കുകയാണ്. യഥാര്‍ഥത്തില്‍ സെസും ചേര്‍ത്ത് 17.53 രൂപയാണ് കേരളത്തിന്റെ നികുതിയെന്നും തോമസ് ഐസക് പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss