|    Jul 17 Tue, 2018 10:54 pm
FLASH NEWS

പെട്രോള്‍ വിലവര്‍ധന : യൂത്ത് കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തി

Published : 15th September 2017 | Posted By: fsq

 

കോഴിക്കോട്: പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിതമായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത്, സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകീട്ട് ആറോടെ മാവൂര്‍ റോഡ് ജങ്ഷനില്‍ വയനാട് റോഡ് തടഞ്ഞാണ് ചക്രസ്തംഭനം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ധനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ ജനം വലയുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസാദ് അന്പലക്കോത്ത് അധ്യക്ഷത വഹിച്ചു. അഷ്‌റഫ്, പി ടി സന്തോഷ്, ശ്രീയേഷ് ചെലവൂര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss