|    Jan 19 Thu, 2017 4:02 am
FLASH NEWS

പെട്രോള്‍ ലിറ്ററിന് 300 രൂപ;ത്രിപുരയില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു

Published : 30th July 2016 | Posted By: mi.ptk

petrol-agartala-759

അഗര്‍തല: ത്രിപുരയില്‍ പെട്രോളും ഡീസലും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. പെട്രോള്‍ ലിറ്ററിന് 300 രൂപയും ഡീസലിന് 150 രൂപയുമാണ് വില. കഴിഞ്ഞ രണ്ട് മാസമായി അസമിലുണ്ടായ കനത്തമഴയില്‍ റോഡുകള്‍ തകര്‍ന്നതിനാല്‍ പെട്രോളുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ഇവിടേയ്ക്ക് എത്തിയ്ക്കാന്‍ സാധിക്കാത്തതാണ് വിലക്കയറ്റത്തിന് കാരണം.
കനത്തമഴയില്‍ ഹൈവേ റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. തുടര്‍ച്ചയായി മഴപെയ്യുന്നതിനാല്‍ റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കാത്തതിനാല്‍ അവശ്യവസ്തുക്കളുമായി വരുന്ന ലോറികള്‍ ഹൈവേയില്‍ കുടുങ്ങി കിടിക്കുകയാണ്.
ഇന്ധന ക്ഷാമം നേരിടുന്നതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ സാധിക്കില്ല. അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 142 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക