|    Dec 19 Wed, 2018 1:42 pm
FLASH NEWS

പെട്രോള്‍ ബങ്കിനു സമീപം ടിപ്പറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു

Published : 15th October 2018 | Posted By: kasim kzm

പട്ടാമ്പി: ആമയൂര്‍ പെട്രോള്‍ ബങ്കിനു സമീപം ടിപ്പര്‍ലോറിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു. ആളപായമില്ല. കൊപ്പം ഭാഗത്തുനിന്ന് അമിതവേഗതയില്‍ വന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കൊച്ചിയില്‍ നിന്നും വേങ്ങരയിലേക്ക് ഗ്രാനൈറ്റുമായി പോകുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും കാര്യമായ പരുക്കുകളില്ല.
റോഡിലെ കുഴികളെ മറികടക്കാന്‍ പലപ്പോഴും വലിയവാഹനങ്ങള്‍ തെറ്റായ ദിശയിലൂടെ സഞ്ചരിക്കുകയും അമിതവേഗതയും അപകടത്തിന് കാരണമാകാറുണ്ട്. പട്ടാമ്പി പുലാമന്തോള്‍ പാതയില്‍ ടോറസ് വാഹനങ്ങള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നത് ചെറു വാഹനങ്ങള്‍ക്ക് പലപ്പോഴും ഭീഷണി ആകാറുണ്ട്. അപകടത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss