|    Sep 25 Tue, 2018 4:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പെട്രോള്‍ പമ്പ് പണിമുടക്ക് പിന്‍വലിച്ചു

Published : 22nd January 2017 | Posted By: fsq

Petrol-station

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പ് ഉടമകള്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സമരം പിന്‍വലിക്കുന്ന കാര്യം പമ്പ് ഉടമകള്‍ അറിയിച്ചത്. നിയമസഭാ സമ്മേളനത്തിനു മുമ്പ്  പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ വ്യക്തമാക്കി. പുതിയ പമ്പുകള്‍ക്ക് എന്‍ഒസി കൊടുക്കുന്നതിനു വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ഏകജാലക സംവിധാനം ഉടനെ സൃഷ്ടിക്കുക, 2014ല്‍ ഏകജാലക സംവിധാനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തില്‍ നല്‍കിയ എന്‍ഒസികള്‍ റദ്ദാക്കുക, ക്രമക്കേടുകള്‍ അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പമ്പുകള്‍ അടച്ചിട്ടു സമരം നടത്താന്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നത്. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അധ്യക്ഷനും പെട്രോളിയം കമ്പനി പ്രതിനിധികള്‍ അംഗങ്ങളുമായ ഏകജാലക സമിതി 25നു വിളിച്ചുചേര്‍ക്കാമെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും നേതാക്കള്‍ അറിയിച്ചു. പമ്പുകള്‍ അനുവദിക്കുന്നതിലെ അഴിമതി അവസാനിപ്പിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ കര്‍ശനമായ നടപടിയെടുക്കും. പമ്പ് ഉടമകളുടെ പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss