|    Apr 27 Fri, 2018 6:43 am
FLASH NEWS

പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച് അവശനാക്കി 1.5 ലക്ഷം കവര്‍ന്നു

Published : 19th March 2018 | Posted By: kasim kzm

പാമ്പാടി: അര്‍ധരാത്രി  പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച് അവശനാക്കി  1.5 ലക്ഷം രൂപ കവര്‍ന്നു.പാമ്പാടി വിമലാംബിക പബ്ലിക്ക് സ്‌കൂളിനു സമീപമുള്ള മറ്റത്തില്‍ പറമ്പില്‍ ഫ്യൂവല്‍സില്‍ ഇന്നലെ അര്‍ധരാത്രിയാണ് കവര്‍ച്ച നടന്നത്.
ഇവിടെ കാവല്‍ കിടന്ന പാമ്പാടി തോപ്പില്‍ അനിഷ് മാത്യൂ(26)വിനെയാണ് കമ്പിവടിയും മറ്റും ഉപയോഗിച്ച് അടിച്ച് ബോധം കെടുത്തിയ ശേഷം മോഷണം നടത്തിയത്.മോഷ്ടാക്കള്‍ പെട്രോള്‍ പമ്പ് ഓഫിസിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയപ്പോള്‍ അനിഷ് തടഞ്ഞപ്പോഴാണ് അടിയേറ്റത്.
അനിഷ് അവശനായതോടെ മോഷ്ടാക്കള്‍ പണം സൂക്ഷിച്ചിരുന്ന അലമാരയും മേശയും കുത്തിതുറന്നു പണം എടുക്കുകയായിരുന്നു.ഈ സമയം അനീഷിനെ അന്വേഷിച്ച് പെട്രോള്‍ പമ്പില്‍ വന്ന അനിഷിന്റെ പിതാവിന്റെ അനുജനെ  കണ്ട് മോഷ്ടാവ് വീണ്ടും ഓഫിസിനുള്ളിലേക്ക് കയറി. ബോധംവന്ന അനിഷ് അവശനിലയില്‍ എഴുന്നേറ്റ് വരുന്നത് കണ്ട് പിതാവിന്റെ അനുജന്‍ അതുവഴി വന്ന ലോറി തടഞ്ഞുനിര്‍ത്തി ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിലും പിന്നിട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.സംഭവം അറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.തുടര്‍ന്ന് ഇന്നലെ രാവിലെ നാട്ടുകാരും പോലിസും സിസിടിവി ദൃശ്യം പരിശോധിച്ച് മോഷ്ടാക്കളെ തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കമ്പിളി പുതപ്പ് വില്‍ക്കാന്‍ വന്നവരാണ് ഇവരെന്ന് നാട്ടുകാര്‍ പറഞ്ഞു.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവേല്‍,പാമ്പാടി ഇന്‍സ്‌പെക്ടര്‍ യു ശ്രീജിത്ത്, എസ്‌ഐ ടി ശ്രീജിത്ത് എന്നിവര്‍ പോള്‍ പെട്രോള്‍ പമ്പ് സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss