|    Mar 28 Tue, 2017 7:51 am
FLASH NEWS

പെട്രോള്‍ പമ്പ് ഉടമയെ ആക്രമിച്ച് 3 ലക്ഷം കൊള്ളയടിച്ചു

Published : 4th August 2016 | Posted By: SMR

തൃക്കരിപ്പൂര്‍: എടാട്ടുമ്മല്‍ കുന്നച്ചേരിയിലെ പെട്രോള്‍ പമ്പുടമയായ റിട്ട. അധ്യാപകനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച ശേഷം മൂന്നു ലക്ഷം രൂപ അടങ്ങി ബാഗ് കൊള്ളയടിച്ചു. ചൊവ്വാഴ്ച രാത്രി 10.30ഓടെ എടാട്ടുമ്മല്‍ കുണിയന്‍ റോഡില്‍വച്ചാണു സംഭവം. പമ്പുടമയും റിട്ട. അധ്യാപകനുമായ കുണിയന്‍ പറമ്പത്തറ കുന്നച്ചേരിയിലെ കെ രാമകൃഷ്ണന്‍ മാസ്റ്റ(62)റാണ് അക്രമത്തിനും കൊള്ളയ്ക്കും ഇരയായത്.
പമ്പ് അടച്ച് വീട്ടിലേക്കു പോവുന്നതിനിടയില്‍ ബൈക്കിലെത്തിയ മൂന്നംഗസംഘം ഇദ്ദേഹം സഞ്ചരിച്ച  സ്‌കൂട്ടര്‍ തടയുകയും രാമകൃഷ്ണന്‍ മാസ്റ്ററുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ചവശനാക്കിയ ശേഷം സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു.  പരിസരവാസികളാണ് രാമകൃഷ്ണന്‍ മാസ്റ്ററെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് ചന്തേര പോലിസും സ്ഥലത്തെത്തി. കവര്‍ച്ച ചെയ്ത സ്‌കൂട്ടര്‍ ചെറുവത്തൂര്‍ കണ്ണാടിപ്പാറയ്ക്കു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day