|    Mar 23 Thu, 2017 3:41 am
FLASH NEWS

പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: ഇരുമ്പനം ഐഒസി പ്ലാന്റിലെ സമരത്തെ തുടര്‍ന്ന് ഇന്നു വടക്കന്‍ മലബാര്‍ ഒഴിച്ചുള്ള കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. തിരുവനന്തപുരം തുടങ്ങി എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം വരെയുള്ള ജില്ലകളിലെ പെട്രോള്‍ പമ്പുകളാണ് അടച്ചിടുക. അതേസമയം, സമരം വടക്കന്‍ മലബാറിനെ ബാധിക്കില്ലെന്ന് ടാങ്കര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ഇരുമ്പനത്തെ സമരത്തെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ പ്ലാന്റില്‍നിന്ന് ടാങ്കര്‍ ലോറികള്‍ ലോഡുകള്‍ എടുക്കുന്നില്ലായിരുന്നു. ഇതേത്തുടര്‍ന്ന് എറണാകുളത്തെയും മറ്റു തെക്കന്‍ ജില്ലകളിലെയും പമ്പുകളില്‍ ഇന്ധനമെത്തിയിട്ടില്ല.

(Visited 14 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക