|    Feb 23 Fri, 2018 7:53 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പെട്രോള്‍ പമ്പുകളില്‍ കാര്‍ഡുകള്‍സ്വീകരിക്കുന്നത് നിര്‍ത്തി

Published : 9th January 2017 | Posted By: fsq

swiping

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ ഇനി മുതല്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യന്‍ അറിയിച്ചു. ബാങ്കുകളുടെ പിഒഎസ് മെഷീന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകള്‍ ഇല്ലാതാക്കണമെന്നും ഡീലര്‍മാര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന നടപടികളില്‍ നിന്നു സര്‍ക്കാരും ഓയില്‍ കമ്പനികളും ബാങ്കുകളും പിന്മാറിയില്ലെങ്കില്‍ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും തോമസ് വൈദ്യന്‍ പറഞ്ഞു. കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ അടിക്കുമ്പോള്‍ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) എന്ന പേരില്‍ ഒരു ശതമാനം തുകയും അഡീഷനല്‍ ടാക്‌സും ഡീലര്‍മാരില്‍ നിന്ന് ഈടാക്കുമെന്നാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പ്രഖ്യാപനം. ഇതു പെട്രോള്‍ പമ്പുടമകള്‍ക്ക് വന്‍നഷ്ടം വരുത്തിവയ്ക്കും. തുച്ഛമായ കമ്മീഷനില്‍ വ്യാപാരം നടത്തുന്ന പെട്രോള്‍ പമ്പുകള്‍ക്ക് ഇത്തരം തീരുമാനങ്ങള്‍ ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ലെന്നും തോമസ് വൈദ്യന്‍ പറഞ്ഞു. ഇന്നു മുതല്‍ ഇന്ത്യയെമ്പാടും പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ബഹിഷ്‌കരിക്കാനാണ് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് കേരളത്തിലും ഇന്നലെ അര്‍ധ രാത്രി മുതല്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നത് നിര്‍ത്താന്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചിരിക്കുന്നതെന്നും തോമസ് വൈദ്യന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss