|    Sep 26 Wed, 2018 2:04 pm
FLASH NEWS
Home   >  National   >  

പെട്രോള്‍ പമ്പുകളില്‍ നിന്നും മോദിയുടെ ചിത്രം മാറ്റണം:തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published : 13th January 2017 | Posted By: mi.ptk

modi-posters01

ന്യൂഡല്‍ഹി:നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളുള്ള പരസ്യബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത്തരം പരസ്യങ്ങള്‍ വക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് മോദിയുടെ ചിത്രമുള്ള കത്തുകള്‍ എണ്ണക്കമ്പനികള്‍ നല്‍കുന്നതും ചട്ടലംഘനമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കാന്‍ കാബിനറ്റ് സെക്രട്ടറിയോട് കമ്മീഷന്‍ നിര്‍ദേശിച്ചു.
പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള മോദിയുടെ പോസ്റ്ററുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളും ബാനറുകളും എടുത്തുമാറ്റണമെന്നായിരുന്നു ആവശ്യം.ഗോവ, മണിപ്പുര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss