|    Mar 27 Mon, 2017 12:43 am
FLASH NEWS

പെട്രോള്‍ പമ്പുകളില്‍ ഖാദി നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം

Published : 14th June 2016 | Posted By: mi.ptk

petrol-pumb

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ഖാദി യൂണിഫോം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നിര്‍ദേശിച്ചു.ഇന്ത്യന്‍ ഓയില്‍,ഭാരത് പെട്രോളിയം എന്നീ കമ്പനികളിലെ ജീവനക്കാരും പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും ഖാദി യൂണിഫോം ധരിക്കണമെന്നാണ് നിര്‍ദേശം.
ഖാദി ഉപയോഗിച്ചുള്ള വസ്ത്രം ധരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ഖാദി വ്യവസായ മേഖലയെ പുരോഗതിയിലെത്തിയ്ക്കുമെന്ന് ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ചെയര്‍മാന്‍ വിനയ്കുമാര്‍ സക് സേന പറഞ്ഞു. ഇത് ഖാദി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി പോലീസ്, പ്രതിരോധ മന്ത്രാലയം തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഖാദി നിര്‍ബന്ധമാക്കാനും കേന്ദ്രത്തിന്റെ ആലോചനയിലുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക