|    Jul 23 Mon, 2018 12:06 am
FLASH NEWS

പെട്രോള്‍ പമ്പില്‍ 10 രൂപാ നാണയം സ്വീകരിക്കുന്നില്ല

Published : 12th September 2017 | Posted By: fsq

 

പള്ളിക്കല്‍: പെട്രോള്‍ പമ്പില്‍ പത്ത് രൂപാ നാണയം സ്വീകരിക്കാത്തത് വാക്കേറ്റത്തിനിടയാക്കുന്നു. പള്ളിക്കല്‍ ബസാറിലെ പെട്രോള്‍ പമ്പിലാണ് ഇന്ദനം നിറയ്ക്കാനെത്തുന്നവരില്‍ നിന്നും പത്തിന്റെ കോയന്‍സ് സ്വീകരിക്കാത്തത്. ഇത് മൂലം ഇന്ദനം നിറക്കാനെത്തുന്നവരും പമ്പിലെ ജീവനക്കാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കുന്നു. ബാങ്കില്‍ കോയന്‍സ് സ്വീകരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ നിങ്ങളും സഹകരിക്കണമെന്ന മുന്നറിയിപ്പ് ബോര്‍ഡും പള്ളിക്കല്‍ ബസാറിലെ പെട്രോള്‍ പമ്പില്‍ പതിച്ചിട്ടുണ്ട്. 100 രൂപക്ക് ഒരു രൂപയെന്ന രീതിയിലാണ് ഇവിടെ നിയന്ത്രണ വിധേയമായി സ്വീകരിക്കുന്നത്. പള്ളിക്കല്‍ ബസാറിലെ ഓട്ടോ െ്രെഡവര്‍മാരാണ് ഇത് മൂലം ഏറെ പ്രയാസപ്പെടുന്നത്. സര്‍ക്കാര്‍ നിരോധിക്കാത്ത പത്ത് രൂപാ കോയന്‍സ് യാത്രക്കാരില്‍ നിന്നും സ്വീകരിക്കാതെ വന്നാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന ആശങ്കയില്‍ യാത്രക്കാരില്‍ നിന്നും കോയന്‍സ് വാങ്ങി ശേഖരിക്കേണ്ട അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ നിരോധിച്ചിട്ടില്ലാത്ത പണം ദേശീയപാതയില്‍ ഉള്‍പ്പെടെയുള്ള പെട്രോള്‍ പമ്പുകളില്‍ സ്വീകരിക്കുമ്പോള്‍ പള്ളിക്കല്‍ ബസാറിലെ പമ്പില്‍ മാത്രം സ്വീകരിക്കാത്തത് കടുത്ത പ്രധിഷേധത്തിനിടയാക്കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss