|    Aug 17 Thu, 2017 9:08 pm
FLASH NEWS

പെട്രോള്‍ പമ്പില്‍ നിന്ന് ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതികള്‍ അറസ്റ്റില്‍

Published : 10th August 2017 | Posted By: fsq

 

ആലുവ: ആലുവ കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപമുള്ള എം എ മൂപ്പന്‍ കമ്പനി പെട്രോള്‍ പമ്പില്‍ നിന്ന് അഞ്ചു ലക്ഷത്തി എമ്പതിനായിരം രൂപ ലോക്കറോടെ കവര്‍ന്ന പ്രതികളെ ആലുവ പോലിസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി.ആലുവയിലും പരിസരത്തുമുള്ള അഞ്ചു യുവാക്കളാണ് പോലിസ് പിടിയിലായത്. ആലുവ ദേശം കാലടി റോഡ് പുറമ്പോക്കിലെ കുറ്റിക്കാട്ടില്‍ നിന്ന് ലോക്കറടക്കം മുഴുവന്‍ തുകയും കണ്ടെടുത്തു. ആലുവ സ്വദേശി ചീരക്കാട് കളപുരക്കല്‍ വീട്ടില്‍  മിഷാല്‍(19), ആലുവ പട്ടേരിപ്പുറം കോടശ്ശേരി വീട്ടില്‍  എബിന്‍(18), തായിക്കാട്ടുകര ചിറാട്ട്പറമ്പില്‍ വീട്ടില്‍  മുഹമ്മദ് റയിസ്(20), തായിക്കാട്ടുകര കരിപ്പായി വീട്ടില്‍ അഹമ്മദ് സഹല്‍, ഉളിയന്നൂര്‍  പെരുംതോടത്ത് വീട്ടില്‍ ഷിഹാസ്(18)എന്നിവരാണ് പിടിയിലായവര്‍. പ്രതികളെല്ലാം 20 വയസില്‍ താഴെ പ്രായമുള്ളവരാണ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കവര്‍ച്ചക്ക് പിന്നില്‍ യുവാക്കളാണെന്ന സൂചന പോലിസിന് ലഭിച്ചിരുന്നു. ക്യാന്‍വാസും ബര്‍മുഡയും ഹെല്‍മറ്റും ധരിച്ച ഒരാളുടെ ദൃശ്യം അനേഷണത്തിന് സഹായകമായി. പമ്പിലെ കളക്ഷന്‍ പണം ഓഫിസിനകത്തെ ലോക്കറില്‍ സൂക്ഷിക്കുന്ന വിവരം സമീപ വാസികളായ യുവാക്കള്‍ക്കറിയാമായിരുന്നു. ഒന്നാം പ്രതി മിഷാലാണ് സംഭവം അസൂത്രണം ചെയ്്തത്. ഡിവൈഎസ്പി പ്രഫുലചന്ദ്രന്റെ നേതൃത്വത്തില്‍ സിഐ വിശാല്‍ ജോണ്‍സന്‍, പ്രിന്‍സിപ്പല്‍ എസ് ഐ ഫൈസല്‍  നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക