|    Aug 21 Mon, 2017 3:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പെട്രോള്‍ പമ്പില്‍ നിന്നും ആറരലക്ഷം കവര്‍ന്നു

Published : 9th August 2017 | Posted By: fsq

 

ആലുവ: ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ഗാരേജിന് സമീപം പെട്രോള്‍ പമ്പില്‍ ആറരലക്ഷം രൂപയുടെ കവര്‍ച്ച. എംഎ മൂപ്പന്‍ ബ്രദേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കവര്‍ച്ച നടന്നത്. പമ്പിന്റെ പിറകിലെ ഓഫിസ് റൂമിന്റെ ജനലിന്റെ അഴികള്‍ മുറിച്ചുമാറ്റിയ ശേഷമായിരുന്നു കവര്‍ച്ച. രാത്രി ഒരു മണിയോടെയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. ഓഫിസ് മുറിക്കുള്ളിലെ ലോക്കറിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ലോക്കറുള്‍പ്പെടെയാണ് കവര്‍ച്ച ചെയ്തത്. മോഷ്ടാക്കള്‍ രണ്ടില്‍ കൂടുതല്‍ പേരുള്ളതായിട്ടാണ് സംശയം. തിങ്കളാഴ്ചത്തെ കളക്ഷന്‍തുക ഇന്നലെ ബാങ്കില്‍ നിക്ഷേപിക്കുന്നതിനായിട്ടായിരുന്നു ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. സിസിടിവി കാമറ മുമ്പേതന്നെ തിരിച്ചു വച്ച ശേഷമായിരുന്നു മോഷണം. അതിനാല്‍,  ദൃശ്യങ്ങള്‍ അവ്യക്തമാണ്. ഡിവൈഎസ്പി പ്രഫുല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക