|    Sep 25 Mon, 2017 11:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പെട്രോള്‍ പമ്പിലെ കൊലപാതകം; ദൃശ്യം കാമറയില്‍

Published : 12th November 2015 | Posted By: SMR

ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ ഒരു പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ കൊലപാതക ദൃശ്യങ്ങള്‍ പതിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് കൊലപാതകം നടന്നത്. രണ്ടു മോട്ടോര്‍ ബൈക്കുകളിലായെത്തിയ നാലു പേരാണ് കൊല ചെയ്തതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. രാജു (32) എന്നയാളാണ് കൊല്ലപ്പെട്ടത്. വെടിയേറ്റാണ് ഇയാള്‍ മരിച്ചത്.

ബൈക്കില്‍ വന്ന മൂന്നു ചെറുപ്പക്കാര്‍ രാജുവിനെ വെടിവച്ചതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇവരില്‍ ഒരാള്‍ രാജുവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ഇയാളുടെ മുഖം വ്യക്തമല്ല. ഒട്ടേറെ തവണ ഇയാള്‍ രാജുവിനെതിരേ നിറയൊഴിച്ചതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക