|    Feb 18 Sun, 2018 11:29 pm
FLASH NEWS
Home   >  Kerala   >  

പെട്രോള്‍ പമ്പുകളില്‍ തുടര്‍ന്നും കാര്‍ഡ് സ്വീകരിക്കും

Published : 8th January 2017 | Posted By: Navas Ali kn

പെട്രോള്‍ പമ്പുകളില്‍ ഏര്‍പ്പെടുത്തിയ കാര്‍ഡ് സൗകര്യം പിന്‍വലിക്കാനുള്ള പമ്പുടമകളുടെ തീരുമാനം ഒഴിവാക്കി. പണമിടപാടിനായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്് നേരത്തെ അറിയിച്ചിരുന്നു. കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പമ്പ് ഉടമകള്‍ ആ സൗകര്യത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചത്. ഈ തീരുമാനം പുറത്തു വന്നതോടെ പെട്രോള്‍ പമ്പുകളില്‍ നിന്നും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിലെന്ന് ബാങ്കുകള്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മുന്‍ തീരുമാനത്തില്‍ നിന്നും പമ്പ് ഉടമകള്‍ പിന്മാറിയത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനം വരെ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവര്‍ തീരുമാനിച്ചിരുന്നു. ഈ വിവരം ശനിയാഴ്ച്ചയാണ് പമ്പുടമകളെ അറിയിച്ചത്. ഈ തീരുമാനമാണ് ബാങ്കുകള്‍ ഒഴിവാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss