|    Feb 27 Mon, 2017 3:36 am
FLASH NEWS

പെട്രോള്‍ നല്‍കാതെ പമ്പ് അടച്ചു; വാഹന ഉടമകള്‍ റോഡ് ഉപരോധിച്ചു

Published : 9th November 2016 | Posted By: SMR

കൊല്ലം:പെട്രോള്‍ നല്‍കാതെ പമ്പ് അടച്ചതില്‍ രോക്ഷാകുലരായ വാഹനഉടമകള്‍ ദേശീയപാത ഉപരോധിച്ചു.ഇന്നലെ രാത്രി 9.30ഓടെ പോളയത്തോടിലെ പമ്പിലാണ് സംഭവം. അഞ്ഞൂറിന്റെയും ആയിരത്തിന്റേയും കറന്‍സി അസാധുവാക്കുന്നുവെന്ന വാര്‍ത്തയെതുടര്‍ന്ന് മിക്ക പമ്പുകളിലും ഇന്ധന വിതരണം നിര്‍ത്തിവച്ചു.  100ത്തിന്റെയും 500ന്റേയും നോട്ടുകളുമായി വരുന്നവര്‍ക്ക് ഇന്ധനം നിഷേധിച്ചത് മിക്ക പമ്പുകളിലും വാക്കേറ്റത്തിനും സംഘര്‍ഷാവസ്ഥക്കും ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് നഗരത്തിലെ മിക്ക പമ്പുകളും നേരത്തെ അടച്ചത്. പോളയത്തോട്ടെ പമ്പിലും വാക്കേറ്റം നടക്കുകയും പമ്പ് അടയ്ക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിച്ചത്. പോലിസ് എത്തിയാണ് ഉപരോധക്കാരെ മാറ്റിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day