|    Dec 15 Sat, 2018 10:37 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പെട്രോള്‍, ഡീസല്‍ വില കുറച്ചു

Published : 17th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസലിന് രണ്ടു രൂപയും കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞതാണ് ഇന്ധനവില കുറയാന്‍ കാരണം. പുതിയ നിരക്കുകള്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ജൂലൈ മുതല്‍ ഇതു നാലാം തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നത്. പുതിയ നിരക്കുപ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍വില 60.09 രൂപയും ഡീസലിന് 50.27 രൂപയുമാണ്. ആഗസ്ത് ഒന്നിന് പെട്രോളിന് 1.42 രൂപയും ഡീസലിന് 2.01 രൂപയും വില കുറച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss