|    Jan 23 Mon, 2017 10:10 am
FLASH NEWS

പെട്രോള്‍, ഡീസല്‍ വില കുറച്ചു

Published : 1st August 2016 | Posted By: SMR

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് ഒരു രൂപ 42 പെസയും ഡീസല്‍ ലിറ്ററിന് രണ്ടു രൂപ ഒരു പൈസയും കുറച്ചു. വിലക്കുറവ് ഇന്നലെ അര്‍ധരാത്രിയോടെ പ്രാബല്യത്തില്‍ വന്നു. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ ഇടിവിന്റെ അടിസ്ഥാനത്തിലാണു നടപടി. ജൂലൈയില്‍ മൂന്നാംതവണയാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് അനുഭവപ്പെടുന്നത്. 16ന് പെട്രോള്‍ വില ലിറ്ററിന് 2.25 രൂപയും ഡീസലിന് 42 പൈസയും കുറച്ചിരുന്നു. ജൂലൈ ഒന്നിന് പെട്രോള്‍ വിലയില്‍ 89 പൈസയുടെയും ഡീസലിന് 49 പൈസയുടെയും കുറവുവരുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക