പെട്രോള്‍-ഡീസല്‍ വില കുറച്ചു
Published : 2nd February 2016 | Posted By: SMR
ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് നാലു പൈസയും ഡീസല്‍ വില മൂന്നു പൈസയും കുറച്ചു. പെട്രോള്‍ ലിറ്ററിന് 59.95 രൂപയാണ് ഡല്‍ഹിയിലെ പുതിയ നിരക്ക്. നേരത്തേ ഇത് 59.99 രൂപയായിരുന്നു. ഡീസല്‍ വില ലിറ്ററിന് 44.68 രൂപയായി. നേരത്തേ 44.71 രൂപയായിരുന്നു. ആഗോളതലത്തില്‍ എണ്ണയ്ക്കുണ്ടായ വിലക്കുറവ് പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പെട്രോളിന് 1.04ഉം ഡീസലിന് 1.53ഉം രൂപയുടെ കുറവാണ് ഉണ്ടാവേണ്ടിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം കേന്ദ്രം പെട്രോളിന്റെ എക്സൈസ് തീരുവയില്‍ 1.50 രൂപയുടെ വര്‍ധന വരുത്തിയതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഈ ഇളവ് നഷ്ടമായി. ഒരുമാസത്തിനിടെ മൂന്നു തവണയാണ് കേന്ദ്രം തീരുവ വര്‍ധിപ്പിച്ചത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.