|    Oct 15 Mon, 2018 8:27 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പെട്രോള്‍ -ഡീസല്‍ വിലവര്‍ധന : എസ്ഡിടിയു 22ന് കരിദിനം ആചരിക്കും

Published : 15th September 2017 | Posted By: fsq

 

കോഴിക്കോട്: പെട്രോള്‍-ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക, നാലിരട്ടിയായി വര്‍ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) 22ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. അന്നേ ദിവസം തൊഴിലാളികള്‍ കറുത്ത ബാഡ്ജ് ധരിച്ചും വാഹനങ്ങളില്‍ കരിങ്കൊടി കെട്ടിയും പ്രതിഷേധം അറിയിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എ വാസു അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍ ഹമീദ്, നൗഷാദ് മംഗലശ്ശേരി, തച്ചോണം നിസ്സാമുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss