|    Jul 23 Mon, 2018 3:24 pm
FLASH NEWS

പെട്രോള്‍, ഡീഡല്‍ വില വര്‍ധനവ്; യൂത്ത് കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തി

Published : 15th September 2017 | Posted By: fsq

 

ആലുവ: ദിവസേനയുള്ള പെട്രോള്‍, ഡീഡല്‍ വില വര്‍ധനവില്‍ യൂത്ത് കോണ്‍ഗ്രസ്  നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം നടത്തി. സമരത്തിന്റെ ഭാഗമായി ആലുവ മൂന്നാര്‍ റോഡ് ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ എസ് മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എ, പി ബി സുനീര്‍, ബാബു പുത്തനങ്ങാടി, ലത്തീഫ് പൂഴിത്തറ, മണ്ഡലം പ്രസിഡണ്ടുമാരായ മുഹമ്മദ് ഷാഫി, എം ഐ ഇസ്മായില്‍, ഹസീം ഖാലിദ്, ലിന്റോ പി ആന്റു, വിപിന്‍ദാസ്, ജോണി ക്രസ്റ്റഫര്‍, മനു മൈക്കിള്‍, എംഎകെ നജീബ്, ഇജാസ് അഹമ്മദ്, കബീര്‍ തയ്യിലാന്‍, അനന്ദു കെ എ, അബ്ദുള്‍ ലത്തീഫ്, പി എ ഫിജാസ്, ആനന്ദ് ജോര്‍ജ്, സി യൂ യൂസഫ്, പി ജെ സുനില്‍കുമാര്‍, നസീര്‍ ചൂര്‍ണിക്കര, ആര്‍ രഹന്‍ രാജ്, സബീര്‍ മുട്ടം, സി പി നൗഷാദ്, കെ കെ അജിത്ത് കുമാര്‍, ലിസ്സി സെബാസ്റ്റ്ന്‍, വി എ ഷാരൂഖ്, അബൂബക്കര്‍ സിദ്ധീഖ്, ഹംസ കെ എ, അന്‍വര്‍ കുഞ്ചാട്ടുകര സംസാരിച്ചു.വൈപ്പിന്‍: പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിതമായി വര്‍ധിപ്പിക്കു—ന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വൈപ്പിന്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചക്രസ്തംഭന സമരം നടത്തി. ഇരുചക്ര വാഹനങ്ങള്‍ കെട്ടിവലിച്ചും ഭാരവണ്ടിയില്‍ യാത്ര ചെയ്തും പ്രകടനമായി ആണ് ചക്ര സ്തംഭന സമരം നടത്തിയത്. പ്രതിഷേധ സമരത്തിന് വൈപ്പിന്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി ജെ ജസ്റ്റിന്‍, കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, പി ആര്‍ വിപിന്‍, കെ വൈ ദേവസിക്കുട്ടി, ജോബി വര്‍ഗീസ്, സെബാസ്റ്റ്യന്‍ മങ്കുഴി, എം കെ ജോ, ബാബു , പീയൂസ് കാട്ടുപറമ്പില്‍, സുബീഷ് ചിത്തിരന്‍, നിവിന്‍ കുഞ്ഞൈപ്പ് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss