|    Mar 30 Thu, 2017 6:02 pm
FLASH NEWS

പെട്രോള്‍പമ്പിലും ഹെല്‍മെറ്റ് ധരിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 11th July 2016 | Posted By: SMR

തിരുവനന്തപുരം: പെട്രോളടിക്കാന്‍ ഇരുചക്രവാഹനങ്ങളുമായി പമ്പില്‍ ചെല്ലുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ധരിക്കുന്നത് അംഗീകൃത ഹെല്‍മെറ്റാണോയെന്നും ശരിയായിട്ടാണോ ധരിച്ചിരിക്കുന്നതെന്നും പരിശോധിക്കേണ്ടത് ട്രാഫിക് ഉദ്യോഗസ്ഥരുടെ ജോലിയാണെന്നും ഉത്തരവില്‍ പറയുന്നു.
മോട്ടോര്‍ ഘടിപ്പിച്ച ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മെറ്റ് ധരിക്കണമെന്ന് പാര്‍ലമെന്റ് പാസാക്കിയ മോട്ടോര്‍ വാഹനനിയമത്തില്‍ വ്യവസ്ഥയുണ്ട്. അത് നിയമപരമായ ബാധ്യതയാണ്. സ്‌കൂളില്‍ പോവാന്‍ കുട്ടികള്‍ക്ക് ഇഷ്ടമില്ലെങ്കിലും നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസം നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അതുപോലെ സഞ്ചാരികളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. ഗതാഗത കമ്മീഷണര്‍ പാസാക്കിയ ഉത്തരവ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ശരിവച്ചു. പൊതുപ്രവര്‍ത്തകനായ ശാന്തിവിള പത്മകുമാര്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് നടപടി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day