|    Oct 16 Tue, 2018 9:37 am
FLASH NEWS

പെട്രോളിയം വില വര്‍ധന: പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നാളെ

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരെ നാളെ ജില്ലയിലെ 18 കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. സിപിഎം സംസ്ഥാന  കമ്മിറ്റി തീരുമാനപ്രകാരം സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരിക്കുന്നത്. ക്രൂഡോയില്‍ വിലയിടിയുമ്പോഴെല്ലാം എക്‌സൈസ് നികുതി കൂട്ടി വിലയിടിവിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കാതെ ഖജനാവില്‍ മുതല്‍ക്കൂട്ടക എന്ന നയമാണ് മോഡി സര്‍ക്കാര്‍ നടപ്പാക്കുന്നത്.  2014 -ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന് 9.20 രൂപ എക്‌സൈസ് നികുതിയായിരുന്നു. 2017 ജനുവരി  ആയപ്പോഴേക്കും 21.48 രൂപയായി ഉയര്‍ത്തി. 133 ശതമാനം വര്‍ദ്ധനവാണ് എക്‌സൈസ് നികുതി ഇനത്തില്‍ ഉണ്ടായ വര്‍ദ്ധനവ്. ഡീസലിന്റെ എക്‌സൈസ് തീരുവ 3.46 രൂപയില്‍ നിന്ന് 17.33 രൂപയായി ഉയര്‍ത്തി 400 ശതമാനമാണ് ഡീസലിന് എക്‌സൈസ് നികുതിയില്‍ ഉണ്ടായ വര്‍ധനവ് ഈ കൊള്ള മറച്ചുവയ്ക്കാനാണ് സംസ്ഥാനങ്ങളുടെ നികുതിയാണ് വിലവര്‍ധനയ്ക്ക് കാരണം എന്ന കള്ള പ്രചാരണം നടത്തുന്നത്.  അട്ടക്കുളങ്ങരയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പേരൂര്‍ക്കടയില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ്,  പാളയം ബേക്കറി ജങ്ഷനല്‍ എം വി ജയരാജന്‍, നേമം ബാലരാമപുരത്ത് എം വിജയകുമാര്‍, കഴക്കൂട്ടത്ത് പിരപ്പന്‍കോട് മുരളിയും കോവളം വിഴിഞ്ഞത്ത് വി ശിവന്‍കുട്ടിയും നെടുമങ്ങാട് എസ് കെ ആശാരിയും നെയ്യാറ്റിന്‍കര സി ജയന്‍ബാബുവും വഞ്ചിയൂര്‍ പള്ളിമുക്കില്‍ സി അജയകുമാര്‍, കാട്ടാക്കടയില്‍ കാട്ടാക്കട ശശിയും വിതുരയില്‍ വി കെ മധു, പാറശ്ശാല എന്‍ രതിന്ദ്രന്‍, കിളിമാനൂരില്‍ ബി പി മുരളി, ആറ്റിങ്ങല്‍ ബി സത്യന്‍ എംഎല്‍എ, വെള്ളറടയില്‍ സി കെ.ഹരീന്ദ്രന്‍ എംഎല്‍എ, വെഞ്ഞാറമൂട് ഡി കെ മുരളി എംഎല്‍എ, വിളപ്പില്‍ പള്ളിമുക്കില്‍ ഐ ബി സതീഷ് എംഎല്‍എ, വര്‍ക്കല മൈതാനത്ത് വി ജോയി എംഎല്‍എ യും ഉദ്ഘാടനം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss