|    Nov 19 Sun, 2017 11:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പെട്രോളിയം എനര്‍ജി ബില്ല് ലോക്‌സഭ പാസാക്കി

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം ആന്റ് എനര്‍ജി ബില്ല് ലോക്‌സഭ പാസാക്കി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള സ്ഥാപനത്തിനു ദേശീയ പ്രാധാന്യം നല്‍കുന്നതാണ് ബില്ല്. പെട്രോളിയം ഹൈഡ്രോ കാര്‍ബണുകള്‍, ഊര്‍ജം എന്നീ വിഷയങ്ങളെ കുറിച്ച് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസവും ഗവേഷണവും കേന്ദ്രീകൃതമാക്കുന്നതിനു സ്ഥാപനത്തെ സഹായിക്കുന്നതാണ് ബില്ല്. എണ്ണ ഉല്‍പാദനത്തില്‍ ആഭ്യന്തര വിഭവ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നടപടിസ്വീകരിക്കണമെന്ന് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.  എണ്ണ ഉപഭോഗത്തിന്റെ 75 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്ത് തദ്ദേശീയ എണ്ണ വിഭവ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താത്തത് കുറ്റകരമായ അനാസ്ഥയാണ്.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഫീസ് ഘടന സാധാരണക്കാര്‍ക്ക് താങ്ങാവുന്നതായിരിക്കണം.  ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍വഹണച്ചുമതലാ സമിതികളായ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ്, ജനറല്‍ കൗണ്‍സില്‍, സെനറ്റ് എന്നിവയില്‍ പരിസ്ഥിതിസംരക്ഷണ മന്ത്രാലയത്തിന്റെയും പരിസ്ഥിതിരംഗത്തെ വിദഗ്ധരെയും കൂടി ഉള്‍പ്പെടുത്തണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധമായി പ്രേമചന്ദ്രന്‍ അവതരിപ്പിച്ച 11 ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളിയാണ് ബില്ല് ലോക്‌സഭ പാസാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക